വില വർധിപ്പിക്കാൻ അനുമതികൾ നൽകിയിട്ടില്ലെന്ന് കോ - ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഫെഡറേഷൻ

  • 08/01/2023

കുവൈത്ത് സിറ്റി: വില വർധിപ്പിക്കുന്നതിനുള്ള അനുമതികളൊന്നും നൽകിയിട്ടില്ലെന്ന് കൺസ്യൂമർ കോ - ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഫെഡറേഷൻ വ്യക്തമാക്കി. വില നിശ്ചയിക്കുന്നത് സംബന്ധിച്ച് കുവൈത്ത്  വാണിജ്യ മന്ത്രാലയത്തിന്റെ പ്രമേയം നമ്പർ 67/2020 പാലിക്കുമെന്നും ഫെഡറേഷൻ ഊന്നിപ്പറഞ്ഞു. ഫെഡറേഷൻ ഓഫ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സർക്കുലർ ലഭിക്കാതെ ഒരു ഇനത്തിന്റെയും വില വർധിപ്പിക്കരുതെന്ന് ഫെഡറേഷൻ സഹകരണ സംഘങ്ങളോട് ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News