ഫിന്റാസിൽ അപ്പാർട്ട്മെന്റ് ചൂതാട്ട കേന്ദ്രമാക്കി പ്രവാസി

  • 08/01/2023

കുവൈത്ത് സിറ്റി: ഫിന്റാസ് ഏരിയയിൽ ഏഷ്യൻ പ്രവാസി ചൂതാട്ട കേന്ദ്രവും ഓൺലൈൻ വാതുവയ്പ് കേന്ദ്രവുമാക്കി മാറ്റിയ അപ്പാർട്ട്മെന്റ് റെയ്ഡ് ചെയ്ത് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനെ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ. 

ചൂതാട്ടം ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുൻകൂട്ടി  വിവരം ലഭിച്ചതിനെ തുടർന്ന് ഏഷ്യക്കാരനെ അന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാക്കിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ചൂതാട്ടവും വാതുവയ്പും നടക്കുന്നതിനിടയിൽ പിടിയിലായ മറ്റു പ്രതികളുടെ കൈയിൽ നിന്നും വൻ തുകയും വാതുവയ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News