സമഗ്രമായ ഡിജിറ്റൽ പരിവർത്തനം ലക്ഷ്യം; കുവൈത്ത് സർക്കാരും ഗൂഗിൾ ക്ലൗഡും ഒന്നിക്കുന്നു

  • 08/01/2023

കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളിലും പ്രധാന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലും സമഗ്രമായ ഡിജിറ്റൽ പരിവർത്തന പരിപാടിക്കായി ഒരു റോഡ്മാപ്പ് വികസിപ്പിക്കുന്നതിനായി  ഗൂഗിൾ ക്ലൗഡും കുവൈത്ത് സർക്കാരും ചേർന്ന് പ്രവർത്തിക്കുന്നു. നൂതന ഗൂഗിൾ ക്ലൗഡ് സാങ്കേതികവിദ്യയും ഡാറ്റാ വൈദഗ്ധ്യവും സൈബർ സുരക്ഷയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് രാജ്യത്തിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഡിജിറ്റൽ പരിവർത്തനം പൂർത്തീകരിക്കാൻ ഈ ഒത്തുച്ചേർന്നുള്ള സർക്കാരിനെ സജ്ജമാക്കും. 

പൗരസേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനും സർക്കാർ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഗൂഗിൾ ക്ലൗഡ് സർക്കാരുമായി ചേർന്ന്  ഗൂഗിൾ ക്ലൗഡും പ്രവർത്തിക്കും. കൂടാതെ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ദുരന്ത നിവാരണം, സ്‌മാർട്ട് ലിവിംഗ് എന്നിവയിൽ നിരവധി ഡിജിറ്റൽ പരിവർത്തന സംരംഭങ്ങൾ നടപ്പിലാക്കുന്നതിൽ കമ്പനി പ്രവർത്തിക്കും. രാജ്യത്തെ ഡാറ്റാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾ, ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ പുതിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് ഏരിയ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News