പുതിയ ട്രാഫിക് ക്യാമറകൾ സ്ഥാപിക്കുന്നതാരംഭിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

  • 08/01/2023


കുവൈത്ത് സിറ്റി: ട്രാഫിക് സി​ഗ്നലുകളിൽ ശരാശരിയിലും കൂടുതൽ വേഗത്തിൽ പാഞ്ഞ് ,നിയമം  ലംഘിക്കുന്നവർക്കായി ട്രാഫിക് നിരീക്ഷണ സംവിധാനത്തിന്റെ ആറാം തലമുറയുടെ ക്യാമറകൾ സ്ഥാപിക്കാൻ ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു. റോഡ് നെറ്റ്‌വർക്ക് ഉപയോക്താക്കളുടെ സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗിന് അവസരം ഒരുക്കുന്നതിനുമായി ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം വികസിപ്പിക്കാനുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ താൽപ്പര്യ പ്രകാരമാണ് അഡ്മിനിസ്ട്രേൽന്റെ ഈ ന‌ടപ‌ടി. ഇത്തരത്തിലുള്ള ക്യാമറയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള വലത്തോട്ടോ ഇടത്തോട്ടോ ഉള്ള തിരിവുകളുടെ യാന്ത്രിക നിയന്ത്രണം, ട്രാഫിക്ക് വിപരീതമാക്കൽ, ട്രാഫിക് ലൈറ്റ് സി​ഗ്നലുകളിലെ യെല്ലോ ലൈനിൽ പാർക്കിംഗ് എന്നിവയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News