മൽസ്യത്തിനുള്ളിൽ മയക്കുമരുന്ന്; റിപ്പോർട്ട് നൽകിയ പ്രവാസിക്ക് ആദരം

  • 08/01/2023

കുവൈറ്റ് സിറ്റി : മത്സ്യ മാർക്കറ്റിൽ മയക്കുമരുന്ന് കടത്തുന്നതായി റിപ്പോർട്ട് ചെയ്ത പ്രവാസിയെ ആഭ്യന്തര മന്ത്രാലയം ആദരിച്ചു. ഫാത്തി അഹമ്മദ് അൽ ഖാദർജിയെ പൊതു സുരക്ഷാ കാര്യങ്ങളുടെ ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റജീബ് ആദരിച്ചു. മേജർ ജനറൽ അൽ-റജീബ് അദ്ദേഹത്തിന്റെ സുരക്ഷിതത്വ ബോധത്തിന് നന്ദി പറഞ്ഞു.
മത്സ്യങ്ങളുടെ കുടലിനുള്ളിൽ മയക്കുമരുന്ന് നിറച്ച് കടത്തുന്നതിനെക്കുറിച്ച് ആഭ്യന്തമന്ത്രലയത്തിന് വിവരങ്ങൾ നൽകിയതിനെത്തുടർന്ന് വൻ മയക്കുമരുന്ന് കടത്താണ് പിടികൂടിയത്  

Related News