സാൽമിയയിൽ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ

  • 09/01/2023

കുവൈത്ത് സിറ്റി: ആഭ്യന്തര, വാണിജ്യ, മന്ത്രാലയങ്ങൾ, മാൻപവർ അതോറിറ്റി (പിഎഎം), കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവർ സംയുക്തമായി സാൽമിയ പ്രദേശത്ത് പരിശോധന നടത്തി. നിയം ലംഘിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകളും, ഹോട്ടൽ അപ്പാർട്ട്മെന്റുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഈ പരിശോധനാ ക്യാമ്പയിൻ മാർക്കറ്റിനെ നിയന്ത്രിക്കുന്നതിനും റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിക്കുന്ന നാമമാത്ര തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് മാൻപവർ അതോറിറ്റിയിലെ എംപ്ലോയ്‌മെന്റ് പ്രൊട്ടക്ഷൻ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ഡോ ഫഹദ് മുറാദ് പറഞ്ഞു.

സ്പോൺസർമാർ അല്ലാതെയുള്ള തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരെ പോലെ ലൈസൻസില്ലാത്ത ഹോട്ടലുകളിലും അവരുടെ സ്പോൺസർമാർ ഒഴികെയുള്ള തൊഴിൽദാതാക്കൾക്കും വേണ്ടി ജോലി ചെയ്യുന്ന നിരവധി പേർ അറസ്റ്റിലായതായി മുറാദ് വെളിപ്പെടുത്തി. ഇവർക്കെതിരെ ആവശ്യമായ നിയമനടപടി ഉടൻ സ്വീകരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഈ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുള്ള ബിസിനസ്സ് ഉടമകളുടെയും കമ്പനികളുടെയും ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കും. നിയമം ലംഘിക്കുന്ന തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയത്തിന് റഫർ ചെയ്യുകയും ചെയ്യും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News