ഹെഡ്ഫോണുകൾ ഉപയോഗിച്ച് കോപ്പിയടി; രണ്ട് ദിവസത്തിനിടെ കുവൈത്തിൽ 834 ഹൈസ്കൂൾ വിദ്യാർത്ഥികൾ പുറത്ത്

  • 09/01/2023

കുവൈത്ത് സിറ്റി: കോപ്പിയടി മൂലം രണ്ട് ദിവസത്തിനിടെ 834 വിദ്യാർത്ഥികളെ പുറത്താക്കിയതായി റിപ്പോർട്ട്. ശാസ്ത്രം, സാഹിത്യം, മതവിദ്യാഭ്യാസ എന്നീ വിഷയങ്ങളിൽ ഹാജരാകാതിരുന്ന വിദ്യാർത്ഥികളുടെ എണ്ണം 3907 ആയതായും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം പരീക്ഷാ ചട്ടങ്ങളിൽ നിന്നും വ്യതിചലിച്ചതും കോപ്പിയടിക്കാൻ ഹെഡ്ഫോണുകൾ ഉപയോഗിച്ചതിനും സയന്റിഫിക് ഡിപ്പാർട്ട്മെന്റിലെ  വിദ്യാർത്ഥികളെയാണ് ഏറ്റവും അധികം പുറത്താക്കിയത്. രണ്ട് വിഷയങ്ങളിലായി 411 കോപ്പിയടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗണിത പരീക്ഷയിൽ 247 ഉം അറബിക് പരീക്ഷയിൽ 164 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സാഹിത്യ വിഭാഗത്തിൽ ആദ്യ രണ്ടു ദിവസങ്ങളിൽ നടന്ന പരീക്ഷകളിൽ 408 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഫ്രഞ്ച് പരീക്ഷയിൽ 217 കേസുകളും അറബിക് പരീക്ഷയിൽ 191 കേസുകളും മതം വിദ്യാഭ്യാസത്തിൽ 15 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 

ഹൈസ്കൂൾ പരീക്ഷകളിൽ ഇലക്ട്രോണിക് തട്ടിപ്പ് ഒരു  പ്രതിഭാസമായി മാറിയതായി സ്രോതസുകൾ ചൂണ്ടിക്കാട്ടുന്നു. എക്സ്റ്റേണൽ ഇയർ കനാലിൽ സ്ഥാപിക്കാനാകുന്ന  ചെറിയ ഹെഡ്ഫോണുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ ചോദ്യങ്ങൾ  അയക്കാനും ഉത്തരങ്ങൾ സ്വീകരിക്കാനുമാകും. ഉയർന്ന മാർക്കിനും മുൻനിര കോളേജുകളിൽ അഡ്മിഷൻ നേടാനുമായി മാതാപിതാക്കൾ തന്നെ ഇത്തരം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ടെന്നും തട്ടിപ്പ് നടത്താൻ വിദ്യാർത്ഥികളെയും അതിന് കൂട്ടുനിൽക്കാൻ മറ്റുള്ളവരെയും പ്രേരിപ്പിക്കാറുണ്ടെന്നും സ്രോതസുകൾ വെളിപ്പെടുത്തി. ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ഹെഡ്ഫോണുകൾക്ക് 10 മുതൽ 70 ദിനാർ വരെയാണ് വില.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News