അമിത ശബ്ദമുണ്ടാക്കുന്ന എക്‌സ്‌ഹോസ്റ്റുകൾ വിതരണം ചെയ്യുന്ന കമ്പനികൾ ഉടനടി അടച്ചുപൂട്ടാൻ തീരുമാനം

  • 09/01/2023

കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയെഗിന്റെ സാന്നിധ്യത്തിൽ  വാണിജ്യ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മുഹമ്മദ് മിഖ്‌ലിഫ് അൽ അൻസിയുമായി ഏകോപന യോ​ഗം നടന്നു. വാഹന എക്‌സ്‌ഹോസ്റ്റുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന ശല്യപ്പെടുത്തുന്ന ശബ്‌ദങ്ങളുടെ വിഷയം പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു യോ​ഗം.

തീവ്രമായ ട്രാഫിക് ക്യാമ്പയിനുകൾ സ്ഥിരമായി നടത്താനും മൊബൈൽ ചെക്ക്‌പോസ്റ്റുകളിലൂടെയും നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും യോ​ഗത്തിൽ ധാരണയായി. ശല്യപ്പെടുത്തുന്ന ശബ്‌ദങ്ങൾ ഉണ്ടാക്കുന്ന എക്‌സ്‌ഹോസ്റ്റുകൾ സ്ഥാപിക്കുന്ന കമ്പനികൾക്കെതിരെ ഉടനടി കർശനമായ നടപടികൾ കൈക്കൊള്ളാനും തീരുമാനിച്ചു. ആവശ്യമായ ലൈസൻസ് ലഭിക്കാതെ ഈ എക്‌സ്‌ഹോസ്റ്റുകൾ സ്ഥാപിക്കുന്ന കമ്പനികൾക്കെതിരെ വാണിജ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് പരിശോധന നടത്താനും ഇക്കാര്യത്തിൽ ഉടനടി അടച്ചുപൂട്ടൽ നടപടികൾ സ്വീകരിക്കാനും ധാരണയായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News