1000 വിനോദസഞ്ചാരികളുമായി ക്രൂയിസ് കപ്പൽ അർട്ടേനിയ കുവൈത്തിലെത്തി

  • 09/01/2023


 കുവൈറ്റ് സിറ്റി : 2012 ന് ശേഷം ആദ്യ ക്രൂയിസ് കപ്പൽ കുവൈത്തിലെത്തുന്നു, ഏകദേശം ആയിരത്തോളം യൂറോപ്യൻ വിനോദ സഞ്ചാരികളുമായി MS ARTANIA കപ്പൽ ഇന്ന് ഷുവൈഖ് തുറമുഖത്തെത്തി.

കുവൈറ്റിലെ ഈ ക്രൂയിസ് യാത്രയുടെ വരവ് കുവൈറ്റിന്റെ ടൂറിസം പ്രോഗ്രാമിന്റെ ഭാഗമാണെന്നും “ന്യൂ കുവൈറ്റ് 2035” എന്ന കാഴ്ചപ്പാടിന്റെ ചട്ടക്കൂടിലും , നിരവധി അന്താരാഷ്ട്ര, അറബ്, ഗൾഫ് തുറമുഖങ്ങൾ സന്ദർശിച്ച്  വരുന്ന  ടൂറിസം പദ്ധതിയുടെ ഭാഗമായാണ്  കപ്പൽ  കുവൈറ്റിലെത്തുന്നതെന്ന് കുവൈറ്റ് തുറമുഖ കോർപ്പറേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.

231 മീറ്റർ നീളവും 29 മീറ്റർ വീതിയും 9 നിലകളുള്ള ഉയരവുമുള്ള ജർമ്മൻ ആസ്ഥാനമായുള്ള ക്രൂയിസ് ഷിപ്പ് ഓപ്പറേറ്ററായ ഫീനിക്സ് റീസന്റെ കപ്പലിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ "അർട്ടേനിയ" ആണ്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News