ചൊവ്വാഴ്ച ഉച്ച വരെ മഴയ്ക്ക് സാധ്യത, ഏറ്റവും കൂടുതൽ മഴ പെയ്തത് ജഹ്‌റയിൽ

  • 09/01/2023

കുവൈത്ത് സിറ്റി: കാലാവസ്ഥാ വകുപ്പ് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ച ഏറ്റവും പുതിയ റീഡിംഗ് അപ്‌ഡേറ്റുകൾ പ്രകാരം ഏറ്റവും കൂടുതൽ മഴ പെയ്തത് ജഹ്‌റ മേഖലയിലാണ്  ഇതുവരെ , 13 മില്ലിമീറ്റർ മഴ ലഭിച്ചു. അൽ-വഫ്ര, മസ്‌റത്ത് അൽ-അബ്രാഖ് എന്നിവിടങ്ങളിൽ 11 മില്ലീമീറ്ററും കുവൈറ്റിൽ 7 മില്ലീമീറ്ററും രേഖപ്പെടുത്തി.

തിങ്കാഴ്ച ആദ്യ മണിക്കൂറിൽ മുതൽ ആരംഭിക്കുന്ന മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്.  കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററിലധികം എന്ന നിലയിലേക്കും എത്തും. ഇത് ചില പ്രദേശങ്ങളിലെ ദൃശ്യപരത കുറയ്ക്കും. തിരമാല ഏഴ് അടിയോളം ഉയരത്തിൽ വീശാനും സാധ്യതയുണ്ട്. പിന്നീട് ചൊവ്വാഴ്ച ഉച്ചയോടെ കാലാവസ്ഥ പതിയെ മെച്ചപ്പെടുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൽ ഖരാവി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News