കുവൈറ്റ് എയർപോർട്ടിൽ ഏഷ്യൻ പ്രവാസിയിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു

  • 09/01/2023

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര ടെർമിനൽ ഒന്നിലെ എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഒരു ഏഷ്യൻ യാത്രക്കാരന്റെ കൈവശം 13 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഒരു കസ്റ്റംസ് ഇൻസ്പെക്ടർ ഏഷ്യക്കാരനായ പ്രവാസിയുടെ സ്വകാര്യ വസ്ത്രങ്ങളുടെ ബാഗ് പരിശോധിച്ചപ്പോൾ റോളുകൾ കണ്ടെത്തി. അവ പരിശോധിച്ചപ്പോൾ ഏകദേശം 13 കിലോയോളം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം പ്രവാസിയെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News