മൊബൈൽ ഗ്രോസറി ഷോപ്പുകാരനെ കൊലപ്പെടുത്തിയ സംഭവം; കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ

  • 10/01/2023

കുവൈത്ത് സിറ്റി: 2021 അവസാനത്തിൽ അൽ സാൽമി പ്രദേശത്തെ സഹ്‌ല റോഡിൽ മൊബൈൽ പലചരക്ക് കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ഏഷ്യൻ പ്രവാസിയെ  കൊലപ്പെടുത്തിയ കേസിൽ ഒടുവിൽ അറസ്റ്റ്. ബിദൂനികളായ രണ്ട് പേരെയാണ്  ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുള്ളത്. മറ്റൊരാളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. 2021 ഡിസംബറിലാണ് സംഭവം നടന്നത്. അൽ സാൽമി റോഡിന്റെ തുടക്കത്തിൽ ഒരു മൊബൈൽ പലചരക്ക് കടയിൽ മൂന്ന് പേർ സാധനങ്ങൾ വാങ്ങിയതിന്ശേഷം പണം നൽകാതെ കാറിൽ കയറി രക്ഷപ്പെടാനുള്ള അവരുടെ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ വിൽപ്പനക്കാരനെ വലിച്ചിഴയ്ക്കുകയായിരുന്നു, വളരെദൂരത്തേക്ക് വാഹനത്തിൽ വലിച്ചഴത്തിനെത്തുടർന്ന് മരണപ്പെട്ടു. പ്രതികളിൽ രണ്ട് പേർ 15ഉം 16ഉം വയസ്സുള്ളവരാണ്, മൂന്നാമന് 20 വയസ്സാണ് പ്രായം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News