സാൽമിയയിലുണ്ടായ വാഹനാപകടത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 4 പ്രവാസികൾ മരിച്ചു

  • 10/01/2023

കുവൈറ്റ് സിറ്റി : സാൽമിയലെ  ബാലജാത്ത് സ്ട്രീറ്റിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് ഒരു ഇന്ത്യക്കാരനടക്കം നാല് പ്രവാസികൾ മരിച്ചു. തിങ്കളാഴ്ച രാത്രി കുവൈറ്റ് പൗരൻ ഓടിച്ച കാർ സാൽമിയലെ ബാലജാത്ത് സ്ട്രീറ്റിൽ മഴയെത്തുടർന്ന് കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചാണ് സംഭവം.

പ്രവാസികൾ തെരുവ് മുറിച്ചുകടക്കുകയായിരുന്നു. സംഭവത്തിൽ മരിച്ച മറ്റുള്ളവരിൽ ഒരു ഈജിപ്ഷ്യൻ, ഒരു ജോർദാനിയൻ, ഒരു ആഫ്രിക്കൻ പൗരൻ എന്നിവരും ഉൾപ്പെടുന്നു. റോഡിലുണ്ടായിരുന്ന മറ്റു ചിലർക്കും പരിക്കേറ്റു. ഡ്രൈവർക്ക് പരിക്കുകളും ഒടിവുകളും ഉണ്ടായിട്ടുണ്ട്. അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News