കുവൈത്തിൽ 2022ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച സോഷ്യൽ മീഡിയ, ലൈവ് ബ്രോഡ്കാസ്റ്റിംഗ് , ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകൾ കണക്കുകൾ പുറത്ത്

  • 10/01/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം അവസാന പാദത്തിൽ കുവൈത്തിൽ 217 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്തതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു. രണ്ട് വെബ്‌സൈറ്റുകളുടെ ബ്ലോക്ക് നീക്കം ചെയ്യുകയും ചെയ്തു. ബ്ലോക്ക് ചെയ്‌ത വെബ്‌സൈറ്റുകളുടെ വിഭാഗങ്ങളിൽ രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്ന 20 വെബ്‌സൈറ്റുകളുണ്ട്. കോപ്പിറൈറ്റ് നിയമങ്ങൾ പാലിക്കാത്തതാണ് 193 വെബ് സൈറ്റുകൾ. 

അതേ സമയം, കഴിഞ്ഞ വർഷം അവസാനപാദത്തിൽ കുവൈത്തികൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച വീഡിയോ, ലൈവ് ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ ടിക് ടോക് ആണ് ഒന്നാമത്. യുട്യൂബ് ആണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച സാമൂഹ്യ മാധ്യമം ഫേസ് ബുക്കാണ്. ട്വിറ്ററും ഇൻസ്റ്റഗ്രാമും പിന്നിലേക്ക് പോയി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News