പ്രതിവർഷം കോടതിക്ക് മുന്നിലെത്തുന്നത് 1500 മയക്കുമരുന്ന് കേസുകൾ

  • 10/01/2023

കുവൈത്ത് സിറ്റി: കേടതികളിൽ സർവ്വസാധാരണണായി മാറി മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ. മയക്കുമരുന്ന് കേസുകൾ ചിലപ്പോൾ പരിഗണനയിലുള്ള കേസുകളു‌ടെ പകുതിയോളം വരെ എത്തുന്ന അവസ്ഥയാണ്. ദുരുപയോഗം, കടത്ത്, വിൽപ്പന എന്നിങ്ങനെ എല്ലാത്തരം കേസുകളും വർധിച്ചിട്ടുണ്ട്. 10 വർഷത്തിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട 15,000 കേസുകളാണ് രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം പ്രതിവർഷം 1,500 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്തിനകത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി അഭിഭാഷകർ സ്ഥിരീകരിച്ചു. ദുരുപയോഗവും അമിത ഡോസും കാരണം 800 ഓളം പൗരന്മാരും താമസക്കാരുമാണ് മരിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News