ശീതകാല അവധിക്കാലത്ത് കുവൈത്ത് എയര്‍വേയ്സ് നടത്തിയത് 1450 സര്‍വ്വീസുകള്‍

  • 10/01/2023

കുവൈത്ത് സിറ്റി: ശീതകാല അവധിക്കാലത്ത് 205,000 യാത്രക്കാരെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വഹിച്ചുകൊണ്ട് കുവൈത്തിലേക്കും പുറത്തേക്കും ഏകദേശം 1,450 വിമാന സര്‍വ്വീസുകള്‍ കുവൈത്ത് എയര്‍വേയ്സ് നടത്തിയതായി കണക്കുകള്‍. 2022 ഡിസംബർ 22 നും 2023 ജനുവരി 7 നും ഇടയിലുള്ള സര്‍വ്വീസുകളുടെ എണ്ണമാണിത്. ലണ്ടന്‍, കെയ്റോ, ദുബൈ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്നത്. ശീതകാല അവധിക്കാലത്ത് 1,450 വിമാനങ്ങൾ പ്രവർത്തിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കുവൈത്ത് എയര്‍വേയ്സ് സിഇഒ എഞ്ചിനിയര്‍ മാന്‍ രസൗഖി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News