രണ്ട് മന്ത്രിമാർ പിൻമാറിയതിനെ തുടർന്ന് കുവൈത്ത് പാർലമെന്റ് സമ്മേളനം നിര്‍ത്തിവെച്ചു

  • 10/01/2023

കുവൈത്ത് സിറ്റി: രണ്ട് മന്ത്രിമാർ പിൻമാറിയതിനെത്തുടർന്ന് ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ ചൊവ്വാഴ്ച പാർലമെന്റ് സമ്മേളനം നിർത്തിവച്ചു. ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ബാദർ അൽ മുല്ലയും ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയും ഭവന, നഗര വികസന സഹമന്ത്രി അമ്മാർ അൽ അജ്മിയും സെഷനിൽ നിന്ന് പിൻമാറിയതോടെയാണ് യോഗം ബുധനാഴ്ചത്തേക്ക് മാറ്റി. ഭരണഘടനയനുസരിച്ച് സമ്മേളനം തുടരുന്നതിന് മന്ത്രിസഭാ തലവനും ചില അംഗങ്ങളും ചർച്ചയിൽ ഹാജരാകണമെന്നാണ് വ്യവസ്ഥ. അതേസമയം, സാമ്പത്തിക ബാധ്യത ബില്ലുകൾ കൂടുതൽ പരിശോധനയ്ക്കായി പാർലമെന്ററി കമ്മിറ്റികൾക്ക് കൈമാറാൻ കുവൈത്ത് സർക്കാർ ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News