തീവ്ര പരിശോധന ക്യാമ്പയിനുകൾ തുടരുമെന്ന് കുവൈറ്റ് മാൻപവർ അതോറിറ്റി

  • 11/01/2023

കുവൈത്ത് സിറ്റി: എല്ലാ മേഖലകളെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സംയോജിത പ്രവർത്തന പദ്ധതിയിലൂടെ വരും കാലയളവിൽ പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കാൻ പ്രവർത്തനത്തിലാണെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ്, ഒക്യുപേഷണൽ സേഫ്റ്റി ഡിപ്പാർട്ട്മെന്റ് എന്നിങ്ങനെ പ്രധാന വകുപ്പുകൾ തുടരുന്ന പരിശോധന ക്യാമ്പയിനുകളുണ്ട്. കൂടാതെ, ആഭ്യന്തര, മുനിസിപ്പാലിറ്റി, വാണിജ്യ തുടങ്ങിയ മന്ത്രാലയങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ട അതോറിറ്റികൾ നടത്തുന്ന സംയുക്ത ക്യാമ്പയിനുകളുമുണ്ട്.  ബിസിനസ്സ് ഉടമകളും തൊഴിലാളികളും നിയമപരമായ ശിക്ഷകളിൽ നിന്ന് ഒഴിവാക്കുന്നതിന് നിയന്ത്രണങ്ങളും തീരുമാനങ്ങളും കൃത്യമായി പാലിക്കണമെന്ന് അതോറിറ്റി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News