1,875 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

  • 11/01/2023

കുവൈത്ത് സിറ്റി: 2022-23 അധ്യയന വർഷത്തിന്റെ അവസാനത്തോടെ 1,875 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഉദ്ദേശിക്കുന്നു. മന്ത്രാലയത്തിലെ ജോലികൾ കുവൈത്തിവത്കരിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ അദ്വാനിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ബന്ധപ്പെട്ട അതോറിറ്റികൾ കുവൈത്ത് അധ്യാപകരുടെ അനുയോജ്യമായ എണ്ണം ഉള്ള സ്പെഷ്യലൈസേഷനുകളിൽ കുവൈത്തിവത്കരണ സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കിക്കഴിഞ്ഞു.

ഓരോ വിഭാ​ഗത്തിന് അനുസൃതമായി പ്ലാനും റീപ്ലേസ്‌മെന്റ് നിരക്കുകളും തയ്യാറാക്കിയിട്ടുണ്ട്. പ്രദേശവും ഓരോ വിദ്യാഭ്യാസ ഘട്ടവും വെവ്വേറെ കണക്കാക്കിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. പ്രവാസികളെയും മാറ്റി നിയമിക്കുന്നതിലും  പൗരന്മാർ ലഭ്യമായ സ്പെഷ്യലൈസേഷനുകളിൽ അവരെ തന്നെ നിയമിക്കുന്നതിൽ ആനുപാതികത എന്ന തത്വം പ്രയോഗിക്കുന്നതിനെയാണ് പദ്ധതി ആശ്രയിക്കുന്നത്. 

25 ശതമാനമോ അതിൽ താഴെയോ പ്രവാസികൾ ലഭ്യമാവുന്ന സ്പെഷ്യലൈസേഷനിൽ എല്ലാ പ്രവാസി അധ്യാപകരുടെയും സേവനം അവസാനിപ്പിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 25 ശതമാനത്തിലധികം പ്രവാസി അധ്യാപകരുള്ള സ്പെഷ്യലൈസേഷനുകൾക്ക് മാറ്റിസ്ഥാപിക്കൽ പദ്ധതി ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. വർഷങ്ങൾക്ക് ശേഷം ഇത് 100 ശതമാനത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News