കോപ്പിയടിക്കാൻ ഹെഡ്‌ഫോണുകൾ; മുന്നറിയിപ്പ് നൽകി കുവൈറ്റ് ആരോ​ഗ്യ വിഭാ​ഗം

  • 11/01/2023

കുവൈത്ത് സിറ്റി: വിവിധ വിദ്യാഭ്യാസ മേഖലകളിൽ നടക്കുന്ന ഹൈസ്‌കൂൾ പരീക്ഷകളിൽ കോപ്പിയടിക്കാൻ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന സൗണ്ട് ട്രാൻസ്മിഷൻ ഹെഡ്‌ഫോണുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ. ഇത് ആരോ​ഗ്യപരമായ പല പ്രശ്നങ്ങൾക്കും കേടുപാടുകൾക്കും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. അവയിൽ ചിലത് ചില സന്ദർഭങ്ങളിൽ കേൾവിശേഷി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിക്കുമെന്ന് ആരോ​ഗ്യ വിഭാ​ഗം മുന്നറിയിപ്പ് നൽകി. ആശുപത്രികളിലേക്ക് വരുന്ന ഭൂരിഭാഗം കേസുകളിലും അത്യാഹിത വിഭാഗങ്ങളിലെ ഇയർഫോണുകൾ വേർതിരിച്ചെടുക്കാൻ കൂടുതൽ സമയം എടുക്കുന്നില്ല, ചെവിയിൽ പ്രവേശിക്കുന്ന വസ്തുക്കൾ പുറത്തെടുക്കാൻ ഇഎൻടി ഡോക്ടർമാർ ചെറിയ ഫോഴ്സ്പ്സ് ഉപയോ​ഗിച്ചാണ് നീക്കം ചെയ്യുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News