കുവൈത്തിലെ ഗാർഹിക തൊഴിൽ വിപണി പ്രതിസന്ധിയുടെ വക്കിലേക്ക്

  • 12/01/2023

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ കയറ്റുമതി ചെയ്യുന്നത് നിർത്താനുള്ള തീരുമാനം ഫിലിപ്പിയൻസ് പുറപ്പെടുവിച്ചാൽ ഗാർഹിക തൊഴിൽ വിപണി പ്രതിസന്ധിയുടെ വക്കിലാകുമെന്ന് മേഖലയിലെ വിദഗ്ധർ. പ്രത്യേകിച്ചും ഈ തൊഴിലാളികളുടെ സേവനങ്ങൾക്ക് വലിയ ഡിമാൻഡുള്ള റമദാൻ മാസത്തെ പരിഗണിക്കുമ്പോൾ ഗുരുതര പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 

മാൻപവർ അതോറിറ്റിയിലെ (പിഎഎം) ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കുന്നതിനുള്ള ഡിപ്പാർട്ട്‌മെന്റ് സമീപ കാലത്തെ തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടിട്ടില്ല. പ്രശ്നങ്ങൾ നിറഞ്ഞ അതേ സാഹചര്യങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു. പ്രാദേശികമായും അന്തർദേശീയമായും കുവൈത്തിൻ്റെ പ്രശസ്തിക്ക് ദോഷം വരുത്തുകയും പൗരന്മാർക്കും താമസക്കാർക്കും ഈ പ്രശ്നങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. ഗാർഹിക തൊഴിലാളികൾ തങ്ങളുടെ എംബസികളിൽ, പ്രത്യേകിച്ച് ഫിലിപ്പിനോകൾക്കുള്ളിൽ തിങ്ങിക്കൂടുന്ന അവസ്ഥയെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ വന്നിട്ടും നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News