കുവൈറ്റിലെ XBB.1.5 മ്യൂട്ടന്റ് നിരീക്ഷണത്തിൽ, കൊവിഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോഗ്യ മന്ത്രാലയം

  • 12/01/2023

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യങ്ങൾ കൃത്യമായി അവലോകനം ചെയ്യുന്നുണ്ടെന്ന്  വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. എക്സ് എക്സ് ബി കൊവിഡ് വകഭേദം അടക്കമുള്ള കാര്യങ്ങൾ നിരന്തരം പരിശോധിക്കുന്നുണ്ട്.  രാജ്യത്തെ ആരോഗ്യ സ്ഥിതി ഇപ്പോഴും സ്ഥിരതയുള്ള നിലയിലാണ്. ഇത്തരം പുതിയ വകഭേദങ്ങളുടെ വരവ്  ആശങ്കയുണ്ടാക്കുന്നില്ല. അടച്ചതും ജനത്തിരക്കേറിയ സ്ഥലങ്ങളിലും ചികിത്സാ ആരോഗ്യ സ്ഥാപനങ്ങളിലും മാസ്ക് ഉപയോഗിക്കേണ്ടതിന്റെ  പ്രാധാന്യം മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഇടകലരാതെയിരിക്കാനും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.

പൊതുജനാരോഗ്യകാര്യങ്ങൾക്കായുള്ള ആരോഗ്യമന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ബുതൈന അൽ-മുദാഫ്, അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള സ്ഥിരം സുപ്രീം നാഷണൽ കമ്മിറ്റിയുടെ യോഗത്തിൽ കുവൈത്തിലെയും മറ്റു രാജ്യങ്ങളിലെയും കോവിടുമായി ബന്ധപ്പെട്ട  ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News