കുവൈത്തിൽ പുതിയ 79 ആംബുലൻസുകൾ ഉടനെത്തും

  • 12/01/2023

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് 79 ആംബുലൻസുകൾ എത്തിക്കുന്ന പദ്ധതിയുടെ അടുത്ത ഘട്ടം പൂർത്തിയാക്കുന്നതിന് ആവശ്യമായ റെഗുലേറ്ററി അനുമതികൾ നേടുന്നതിന് ആരോഗ്യ മന്ത്രാലയം പരിശ്രമം തുടരുന്നു. പുതിയ വാഹനങ്ങളിൽ 10 എണ്ണം വിദൂരവുമായ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യും. പ്രത്യേകിച്ചും ക്യാമ്പിംഗ് സീസണിൽ ലഭിക്കുന്ന റിപ്പോർട്ടുകളിൽ റോഡപകടങ്ങളാണ് ഏറ്റവും ഉയർന്നത് എന്നതിനാലാണ് ഈ നടപടി. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഒരു പ്രതിനിധി മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്‌മെൻ്റിനെ പ്രതിനിധീകരിച്ച് രാജ്യത്തേക്ക് എത്തുന്ന 79 ആംബുലൻസുകളുടെ നിർമ്മാതാവിന്റെ ആസ്ഥാനം സന്ദർശിച്ചിരുന്നു. അവയുടെ എല്ലാ സ്പെസിഫിക്കേഷനുകളും പരിശോധിക്കുകയും ഗുണഫലങ്ങൾ ഉറപ്പാക്കുകയും ആയിരുന്നു ലക്ഷ്യം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News