കുവൈത്തിൽ തൊഴിൽ വിപണിയിൽ എണ്ണത്തിൽ ഇന്ത്യക്കാർ തന്നെ മുന്നിൽ

  • 12/01/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനം വരെയുള്ള തൊഴിൽ വിപണിയെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്ത് തൊഴിൽ വിപണിയിലേക്കെത്തിയത് ഏകദേശം 212,250 പൗരന്മാരും താമസക്കാരും. ഇതിൽ പൊതു-സ്വകാര്യ മേഖലകളിലെ 85,900 പ്രവാസികളും 8,675 പൗരന്മാരും ഉൾപ്പെടുന്നു. 2022 സെപ്തംബർ അവസാനത്തോടെ രണ്ട് മേഖലകളിലെയും മൊത്തം തൊഴിലാളികളുടെ എണ്ണം 1.97 മിലുണ്ടായി ഉയർന്നു. 2021 ഡിസംബറിൽ ഇത്  1.88 മില്യൺ ആയിരുന്നു.

ഏകദേശം 117,700 പുതിയ പുരുഷ-സ്ത്രീ ഗാർഹിക തൊഴിലാളികളുടെ പ്രവേശനത്തോടെ, കുടുംബ മേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം സെപ്റ്റംബർ അവസാനത്തോടെ 711,340 തൊഴിലാളികളായി ഉയർന്നു. ഇതോടെ മൊത്തം പ്രവാസികളുടെ എണ്ണം 203,600 ആയി. കുവൈത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയതായി 2022 സെപ്റ്റംബർ അവസാനത്തെ തൊഴിൽ വിപണി ഡാറ്റ കാണിക്കുന്നു. ഈജിപ്ത് ആണ് രണ്ടാം സ്ഥാനത്തേക്ക് വീണത്. സെപ്തംബർ അവസാനത്തെ കണക്കനുസരിച്ച് 476,300 സ്ത്രീ-പുരുഷ തൊഴിലാളികളുമായി കുവൈത്ത് വിപണിയിലെ തൊഴിൽ സേനയുടെ 24.1 ശതമാനമാണ് ഇന്ത്യക്കാരുടെ എണ്ണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News