രണ്ട് പതിറ്റാണ്ടിനിടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ആദ്യത്തെ വാൽനക്ഷത്രം ഭൂമിയെ സമീപിക്കുന്നു; കുവൈത്തി ആസ്ട്രോണമർ അദെൽ അൽ സാദൂൻ

  • 12/01/2023

കുവൈത്ത് സിറ്റി: "C/2022 E3 ZTF" എന്ന വാൽനക്ഷത്രം ഭൂമിയെ സമീപിക്കുമെന്നും അടുത്ത ഫെബ്രുവരി ഒന്നിന് ദൃശ്യമാകുമെന്നും കുവൈത്തി ആസ്ട്രോണമർ അദെൽ അൽ സാദൂൻ അറിയിച്ചു. 50,000 വർഷങ്ങൾക്ക് മുമ്പ് ഹിമയുഗത്തിൽ സൂര്യനിലേക്കുള്ള അവസാന സന്ദർശനത്തിന് ശേഷം ഈ കോമറ്റ് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. കോമറ്റിൻ്റെ പ്രകാശത്തിന്റെ വ്യാപ്തി 6-ൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് പതിറ്റാണ്ടിനിടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ആദ്യത്തെ വാൽനക്ഷത്രമാണിതെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News