മോഡേണ വാക്സിന്‍റെ ഷിപ്പ്‍മെന്‍റ് ഉടൻ കുവൈത്തിൽ എത്തും, നാലാം ബൂസ്റ്റർ ടോസിന് ഒരുങ്ങുന്നു

  • 13/01/2023

കുവൈത്ത് സിറ്റി: അടുത്ത ഏതാനും ആഴ്‌ചകളിൽ കൊവിഡ് വൈറസിനെയും അതിന്റെ വകഭേദങ്ങളെയും തടയാൻ ഒരു ബൂസ്റ്റർ ഡോസ് വാക്സിന്‍ കൂടെ നല്‍കുന്നത് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു. പുതിയ വകഭേദങ്ങളെ നേരിടാനും സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ തുടർച്ചയായി പ്രതിരോധശേഷി കൂട്ടാനുമാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുന്നത്. മോഡേണ വാക്സിന്‍റെ ഒരു ഷിപ്പ്‍മെന്‍റ് ഉടൻ രാജ്യത്ത് എത്തും. അതേസമയം, കൊവിഡ് വൈറസിന്‍റെ ഒമിക്രോണ്‍ വിഭാഗത്തിൽപ്പെട്ട ഒരു വകഭേദം (XBB.1.5) കുവൈത്തില്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. വാക്‌സിനേഷൻ ക്യാമ്പയിന്‍റെ തുടക്കത്തിൽ അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്കാണ് മുൻഗണന നൽകുന്നത്. സേവനം നൽകുന്ന കേന്ദ്രങ്ങളെ സംബന്ധിച്ച നിയന്ത്രണ സംവിധാനം തയ്യാറാക്കുന്ന പ്രക്രിയയിലാണ് മന്ത്രാലയം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News