കുവൈത്തിൽ ഇന്നലെ താപനില പൂജ്യം ഡിഗ്രിയിലും താഴെ, ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

  • 13/01/2023

കുവൈത്ത് സിറ്റി: ജല്‍ അൽ ലയ പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ജനറൽ ഡയറക്‌ടറേറ്റ് ഓഫ് മെറ്റീരിയോളജിയുടെ മോണിറ്ററിംഗ് സ്റ്റേഷന്റെ റീഡിംഗ് പ്രകാരം, ആ പ്രദേശത്ത് അനുഭവപ്പെടുന്ന താപനില പൂജ്യത്തിന് ഒരു ഡിഗ്രി താഴെയാണ്. അൽ സാൽമി പ്രദേശത്ത് ജൽ അൽ ലയ പ്രദേശത്തേക്കാൾ ഒന്നോ രണ്ടോ ഡിഗ്രി താഴ്ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. അതേസമയം, വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ചയും ഇടയ്ക്കിടെയുള്ള മഴയ്ക്കും ഇടിയോട് കൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇന്ന് പ്രതീക്ഷിക്കുന്ന താപനില 17 ° C ഉം കുറഞ്ഞത് 7 ° C ഉം ആണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News