കൊച്ചു കുട്ടികൾക്കുള്ള ആദ്യത്തെ ഇസിഎംഒ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി ഫര്‍വാനിയ ഹോസ്പിറ്റൽ

  • 13/01/2023

കുവൈത്ത് സിറ്റി: കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ ഒരു വയസില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ക്ക് ഇസിഎംഒ ഓപ്പറേഷന്‍ നടത്തി ഫർവാനിയ ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം. ആദ്യത്തേത് അഞ്ച് മാസം പ്രായമായ കുട്ടിക്കും രണ്ടാമത്തേത് ഒമ്പത് മാസം പ്രായമുള്ള കുട്ടിക്കുമാണ് വിജയകരമായ ഓപ്പറേഷന്‍ നടത്താന്‍ സാധിച്ചതെന്ന് ഫർവാനിയ ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം തലവൻ ഡോ. അഹമ്മദ് അൽ ഹാജ് പറഞ്ഞു. 10 വയസുള്ള ഒരു പെൺകുട്ടിക്കും ഇൻഡോസ്കോപിക് എക്സ്റ്റേണല്‍ മെംബ്രേൻ  ഓക്സിജിനേഷന്‍ വിജയകരമായി നടത്താൻ സാധിച്ചിട്ടുണ്ട്. രക്തം ശരീരത്തിന് പുറത്ത് ഒരു കൃത്രിമ കാർഡിയോപൾമോണറി മെഷീനിലേക്ക് പമ്പ് ചെയ്യപ്പെടുകയും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്ത് ശരീരത്തിന്റെ ടിഷ്യൂകളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം തിരികെ അയയ്ക്കുകയും ചെയ്യുന്നതാണ് ഈ പ്രക്രിയ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News