ഷുവൈക്കിൽ പരിശോധന; 600 നിയമലംഘനങ്ങള്‍ കണ്ടെത്തി

  • 13/01/2023

കുവൈത്ത് സിറ്റി: ഷുവൈക്കിലെ വര്‍ക്ക്‍ഷോപ്പുകളിലും ഗ്യാരേജുകളിലും പരിശോധന നടത്തി അധികൃതര്‍. ജനറല്‍ ട്രാഫിക്ക് വിഭാഗം ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറുമായി സഹകരിച്ച് റെസിഡന്‍സി അഫയേഴ്സ്, വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, മാന്‍പവര്‍ അതോറിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത്.  600 ട്രാഫിക്ക് നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. വാണ്ടഡ് ലിസ്റ്റിലുള്ള എട്ട് കാറുകള്‍ പിടിച്ചെടുത്തു. ഗ്യാരേജുകളുടെയും വര്‍ക്ക് ഷോപ്പുകളുടെയും 58 നിയമലംഘനങ്ങളാണ് വാണിജ്യ മന്ത്രാലയം കണ്ടെത്തിയത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശോധനകള്‍ നടന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News