കുവൈത്തിലെ 53 പ്രദേശങ്ങളുടെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രീകരണം പൂർത്തിയായി

  • 14/01/2023

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളുടെയും ചിത്രങ്ങൾ എടുക്കുന്നതിന്റെ തുടർച്ചയായി കുവൈത്തിലെ 157 മേഖലകളിൽ 53 പ്രദേശങ്ങളുടെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രീകരണം പൂർത്തിയായതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. അതോറിറ്റിയുടെ വിവിധ ആപ്ലിക്കേഷനുകളായ കുവൈത്ത് ഫൈൻഡർ, സ്പേഷ്യൽ ഇൻഫർമേഷൻ പോർട്ടൽ എന്നിവയിലൂടെ രണ്ട് ഗവർണറേറ്റുകൾക്കുമുള്ള വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിന്റെ അഭ്യർത്ഥന പ്രകാരം ഡ്രോണുകൾ ഉപയോഗിച്ച് തൈമ , സുലൈബിയ മേഖലകളിൽ സർവ്വേ നടത്തുകയാണെന്നും  സിവിൽ ഇൻഫർമേഷൻ അറിയിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News