അൽ ഷബാത്ത് ഇന്ന് തുടങ്ങും, കുവൈറ്റ് കൊടും തണുപ്പിലേക്ക്

  • 15/01/2023

കുവൈത്ത് സിറ്റി: ജനുവരി മധ്യത്തോടെ ശൈത്യകാലം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്നും 26 ദിവസത്തോളം നീണ്ടു നിൽക്കുമെന്നും അൽ അജൈരി സയന്റിഫിക് സെന്റർ. ഈ ദിവസങ്ങളിൽ മഞ്ഞ് രൂപപ്പെടുമെന്നും പകൽ രാത്രിയേക്കാൾ ദൈർഘ്യമേറിയതാകുമെന്നും  സെന്റർ വാർത്താ കുറിപ്പിൽ അറിയിച്ചു.

കുവൈത്തുകാർക്കിടയിൽ "അസിർഖ്" എന്നറിയപ്പെടുന്ന ഘട്ടം ഈ ശൈത്യകാലത്ത് 8 രാത്രികൾ നീണ്ടു നിൽക്കുമെന്നും തണുപ്പേറുമെന്നും സെന്റർ വ്യക്തമാക്കി. ആകാശം നീല നിറത്തിൽ കാണപ്പെടുന്നതിനൊപ്പം തണുപ്പിന്റെ കാഠിന്യം മൂലം ശരീരത്തിലും നീല നിറം കാണുന്നതിനാലാണ് ഈ ഘട്ടം അൽ അസിർഖ് എന്നറിയപ്പെടുന്നതെന്നും സെന്റർ വ്യക്തമാക്കി. ജനുവരി 24 മുതൽ ആരംഭിക്കുന്ന അസ്റാഖ് ഘട്ടം തണുപ്പേറിയ വടക്കൻ കാറ്റിന് സാക്ഷ്യം വഹിക്കുമെന്നും താപനില കുറയുമെന്നും സെന്റർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News