കുവൈത്തിൽ വാരാന്ത്യത്തിൽ 3669 ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടി

  • 15/01/2023

കുവൈത്ത് സിറ്റി: പബ്ലിക് സെക്യൂരിറ്റി സെക്ടറിനെയും ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറിനെയും പ്രതിനിധീകരിക്കുന്ന ഫീൽഡ് സെക്യൂരിറ്റി സെക്ടർ വാഹനങ്ങളുടെ എക്സോസ്റ്ററിൽ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരായ ബോധവൽക്കരണം തുടരുന്നു.  ഇതുമായി ബന്ധപ്പെട്ട 3669 ട്രാഫിക് നിയമലംഘനങ്ങളാണ് പിടികൂടിയത്. ഇതിൽ 350 വാഹനങ്ങൾ ട്രാഫിക് റഡാർ വഴി നിരീക്ഷിക്കുകയും 7 വാഹനങ്ങൾ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ റിസർവേഷൻ ഗാരേജിലേക്ക് റഫർ ചെയുകയും ചെയ്തു.  

ജനറൽ പൊലീസിന്റെ റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് വാരാന്ത്യത്തിൽ 133 നിയമലംഘനങ്ങൾ പിടികൂടിയതായും 71 വാഹനങ്ങളെയും 4 മോട്ടോർ സൈക്കിളുകളും ഡിറ്റൻഷൻ ഗ്യാരേജിലേക്ക് റഫർ ചെയ്തതായും ട്രാഫിക് റിലേഷൻസ് ആൻഡ് അവേർണസ് വകുപ്പ് ഉദ്യോഗസ്ഥൻ മേജർ അബ്ദുള്ള ബു ഹസ്സൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രധാന റോഡുകളെയും റിംഗ് റോഡുകളെയും ഇൻഡസ്ട്രിയൽ ഏരിയകളെയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച വിവിധ ട്രാഫിക് സെക്യൂരിറ്റി ക്യാമ്പയിനുകൾ മൂലം 3216 ലംഘനങ്ങൾ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.

വാഹനമോടിക്കുന്ന എല്ലാവരും നിയമങ്ങളും വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള തെറ്റായ പെരുമാറ്റം ശ്രദ്ധയിൽ പെട്ടാൽ  എമർജൻസി ഫോണിലോ (112) അല്ലെങ്കിൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ വാട്സ് ആപ്പ് നമ്പറായ 99324092 ലോ  ബന്ധപ്പെട്ട് അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News