കുവൈത്ത് ബീച്ചിന് സമീപം കാറിലിരുന്ന് മദ്യപിച്ച പ്രവാസി യുവതിയെയും യുവാവിനെയും നാടുകടത്തും

  • 15/01/2023

കുവൈറ്റ് സിറ്റി : കുവൈത്തിലെ ദോഹ ചാലറ്റുകൾക്ക് സമീപം പാർക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ച 35 കാരനായ സിറിയക്കാരനെയും  41 കാരിയായ  ഫിലിപ്പീൻസ് യുവതിയെയും പോലീസ് പിടികൂടി

ദോഹയിലെ ചാലറ്റുകളിൽ ഇന്നലെ വൈകുന്നേരം ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ പട്രോളിംഗിനിടെ, ബീച്ചിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു കാർ സംശയാസ്പദമായതായും അടുത്ത് ചെന്ന് പരിശോധിച്ചപ്പോൾ വാഹനത്തിലുണ്ടായിരുന്ന സിറിയൻ യുവാവും ഫിലിപ്പിനോ യുവതിയും മദ്യപിച്ചതായി കണ്ടെത്തി. ഇവരുടെ പക്കൽനിന്നും ഒരു കുപ്പി മദ്യവും കണ്ടെടുത്തു, തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും  നാടുകടത്തൽ വകുപ്പിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News