പുതിയ കൊവിഡ് വകഭേദങ്ങൾ; ആശങ്ക വേണ്ടെന്ന് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 15/01/2023

കുവൈത്ത് സിറ്റി: കൊവി‍‍ഡ് വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വരവ് ആശങ്കകൾ സൃഷ്ടിക്കുന്നില്ലെന്ന് ആരോ​ഗ്യ മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനദ് വ്യക്തമാക്കി. എല്ലാ പ്രദേശങ്ങളിലും സ്രവങ്ങൾ സാധാരണ നിലയിൽ തന്നെ പരിശോധന തുടരുന്നുണ്ടെന്നും കേസുകളുടെ എണ്ണം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19ഉമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ആരോഗ്യസ്ഥിതി സുസ്ഥിരമാണ്.

റാൻഡം സ്വാബുകളിൽ നിന്നുള്ള പോസിറ്റീവ് സാമ്പിളുകളുടെ ശതമാനം ഇതുവരെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അണുബാധ നിരക്ക് ഇപ്പോഴും കുറയുന്നു എന്നുള്ളതാണ് ആശ്വാസകരമാണ്. XBB1.5 എന്ന നിലവിലെ വേരിയന്റ് കഴിഞ്ഞ ഒക്ടോബറിലാണ് കണ്ടുപിടിച്ചത്. ഇത് നിലവിൽ ലോകമെമ്പാടുമുള്ള 38 രാജ്യങ്ങളിൽ വ്യാപിക്കുന്നതായി സമീപകാല ഡാറ്റ കാണിക്കുന്നുവെന്നും ആരോ​ഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News