1990 ന് ശേഷം കുവൈറ്റിനും ഇറാഖിനും ഇടയിലുള്ള ഏറ്റവും വലിയ ഗതാഗതം; അബ്ദലി പോർട്ട് വഴി ഇറാഖിലേക്ക് പോയത് 55,000 പേർ

  • 15/01/2023


കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് "ഗൾഫ് 25" സമയത്ത് അബ്ദാലി പോർട്ട്  വഴി ഇറാഖിലേക്കുള്ള യാത്രക്കാർക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം വിജയിച്ചു. ഏകദേശം 25,000 പൗരന്മാർ ഉൾപ്പെടെ ഏകദേശം 55,000 പേർ അതിർത്തി കടന്നുവെന്നാണ് കണക്കുകൾ. ഇത് 1990 ന് ശേഷമുള്ള അഭൂതപൂർവമായ സംഖ്യയാണ്. 2022 ഡിസംബർ 28 മുതൽ 2023 ജനുവരി 13 വരെയുള്ള കാലയളവിൽ, അബ്ദാലി പോർട്ട്  വഴി ഇറാഖിലേക്കുള്ള യാത്രക്കാരുടെ എണ്ണം 25,137 കുവൈത്തികളും 1,565   ബിഡൂനികളും  ഉൾപ്പെടെ 55,472 ആയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു. സൗദി അറേബ്യയിൽ നിന്ന് 1,534, ബഹ്‌റൈനിൽ നിന്ന് 6,859, ഇറാഖിൽ നിന്ന് 7,509, യെമനിൽ നിന്ന് 295, ഖത്തറിൽ നിന്ന് 221, എമിറേറ്റിൽ നിന്ന് 38, എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News