മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈറ്റിൽ വായ്പയെടുക്കുന്നതിനുള്ള ചെലവ് കുറവ്; സെൻട്രൽ ബാങ്ക്

  • 15/01/2023

കുവൈത്ത് സിറ്റി: രാജ്യത്തെ ഉപഭോക്തൃ വായ്പകളുടെയും (ഭവന) ഗഡുവായ വായ്പകളുടെയും നിലവിലെ പരമാവധി പലിശ നിരക്ക് പ്രതിവർഷം 6.5% കവിയാൻ പാടില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു . എം പി ഒസാമ അൽ സൈദ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ബാങ്ക്. ഈ കടം വാങ്ങുന്നതിനുള്ള ചിലവ്, പ്രമുഖ ലോക രാജ്യങ്ങളിൽ നിന്നും മേഖലയിലെ രാജ്യങ്ങളിൽ നിന്നും വായ്പയെടുക്കുന്നതിനുള്ള ചെലവിനേക്കാൾ കുറവാണ്. കുവൈത്ത് സെൻട്രൽ ബാങ്ക് തുടർച്ചയായി ബാധകമായ പലിശ നിരക്കുകളെ കുറിച്ച് നടത്തിയ സർവേകൾ ഇക്കാര്യം തെളിയിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News