കുവൈത്തിലെ ഫൈലാക ദ്വീപ് വികസിപ്പിക്കാൻ തയ്യാറാണെന്ന് ​ഗ്രീക്ക് അംബാസിഡർ

  • 15/01/2023


കുവൈത്ത് സിറ്റി: ​ഗ്രീസും കുവൈത്തും തമ്മിലുള്ള ബന്ധം 2,300 വർഷങ്ങൾക്ക് മുമ്പ് അലക്സാണ്ടർ ഫൈലാക്ക ദ്വീപിൽ വന്നപ്പോൾ ആരംഭിച്ചതാണെന്ന് രാജ്യത്തെ ഗ്രീക്ക് അംബാസഡർ കോൺസ്റ്റാന്റിനോസ് ബിബ്രിഗോസ്. അതേ സമയം ഗ്രീക്ക് ദ്വീപായ ഇക്കാരിയയിൽ നടപ്പാക്കിയിട്ടുള്ള എല്ലാ ആശയങ്ങളും ഫൈലാക്കയിലേക്കും കൈമാറാൻ കഴിയുന്നതിനാൽ ദ്വീപിനെ സാംസ്കാരികമായി വികസിപ്പിക്കാനുള്ള ഗ്രീക്ക് നിക്ഷേപകരുടെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു. അലക്‌സാണ്ടർ ദി ഗ്രേറ്റ് ഇൻ കുവൈത്ത് ബിൽഡിം​ഗ് ബ്രിഡ്ജസ് ഓഫ് കമ്മ്യൂണിക്കേഷൻ ബിറ്റ്‍വീൻ ഈസ്റ്റ് ആൻഡ് വെസ്റ്റ് എന്ന പ്രദർശനം ആരംഭിക്കുന്നതിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2,300 വർഷങ്ങൾക്ക് മുമ്പ് അലക്സാണ്ടർ ഫൈലാക്ക ദ്വീപിൽ വന്നപ്പോൾ സംഭവിച്ചതുപോലെ, ഗ്രീസിലെയും കുവൈത്തിലെയും ജനങ്ങൾക്കിടയിൽ പൊതുവായ പോയിന്റുകൾ കണ്ടെത്താൻ ശ്രമിക്കുക എന്നതാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News