യൂറോപ്പിലേക്കുള്ള കുവൈത്ത് ഡീസൽ കയറ്റുമതി വർധിപ്പിക്കുന്നു

  • 16/01/2023

കുവൈത്ത് സിറ്റി: റഷ്യയിൽ നിന്നുള്ള വരവ് കുറഞ്ഞ അവസ്ഥയിൽ യൂറോപ്പിനെ സഹായിക്കുന്നതിനായി ഈ വർഷം ഡീസൽ, ജെറ്റ് ഇന്ധന കയറ്റുമതി വർധിപ്പിക്കാൻ കുവൈത്ത് പദ്ധതിയിടുന്നു. ബ്ലൂംബർ​ഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതിയിൽ 2022 മുതൽ 2.5 ദശലക്ഷം ടണ്ണായി അല്ലെങ്കിൽ പ്രതിദിനം ഏകദേശം 50,000 ബാരലായുള്ള വർധനയാണ് കുവൈത്ത് പ്രതീക്ഷിക്കുന്നത്.

കൂടാതെ, ജെറ്റ് ഇന്ധന വിൽപ്പന ഏകദേശം 5 ശതമാനം ആയി ഇരട്ടിയാക്കാൻ കുവൈത്ത് ആഗ്രഹിക്കുന്നു. ഫെബ്രുവരി അഞ്ച് മുതൽ യൂറോപ്യൻ യൂണിയൻ ഇന്ധന ക്ഷാമം രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. യുക്രൈൻ അധിനിവേശത്തിനുള്ള ശിക്ഷയായി റഷ്യയിൽ നിന്നുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഈ സീസണിൽ ഡീസൽ വില ബാരലിന് 200 ഡോളറായി ഉയർന്നേക്കാം. കാരണം ഉപരോധം ആഗോള ക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്നും ബാങ്ക് ഓഫ് അമേരിക്കയുടെ അഭിപ്രായപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News