ഇളവുകൾ എല്ലാം 31ന് അവസാനിക്കും; ആറ് മാസം കുവൈത്തിന് പുറത്തുള്ളവരുടെ റസിഡൻസ് പെർമിറ്റ് റദ്ദാക്കപ്പെടും

  • 16/01/2023

കുവൈത്ത് സിറ്റി: ആറ് മാസത്തിലേറെയായി രാജ്യത്ത് പുറത്തുള്ളവർക്ക് കുടുംബത്തിനൊപ്പം ചേരുന്നതിനുള്ള ക്യാമ്പയിൻ നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡൻസ് അഫയേഴ്‌സ് വിഭാ​ഗം വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും ഭാര്യമാർക്കും ബാധകമാകുന്ന  ആർട്ടിക്കിൾ 22 പ്രകാരമുള്ള എല്ലാ ക്യാമ്പയിനുകളുടെയും അവസാന തീയതി 2023 ജനുവരി 31 തന്നെയായിരിക്കും. ആറ് മാസമായി രാജ്യത്തിന് പുറത്തുള്ള എല്ലാ പ്രവാസികളുടെയും റസിഡൻസ് പെർമിറ്റ് ഈ മാസം അവസാനം സ്വയമേവ റദ്ദാക്കാൻ ഉത്തരവായിട്ടുണ്ട്.

അവരുടെ റസിഡൻസ് പെർമിറ്റുകൾ സ്വയമേവ റദ്ദാക്കപ്പെടും. പൂർണ്ണമായും പുതിയ നടപടിക്രമങ്ങളും മറ്റും പാലിക്കതെ അവർക്ക് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാൻ സാധിക്കുകയില്ല. കൊവിഡ് കാലത്ത് ലോകം മുഴുവൻ നേരിട്ട സാഹചര്യം മാനുഷികമായ തീരുമാനങ്ങൾ എടുക്കാൻ ആഭ്യന്തര മന്ത്രാലയത്തെ നിർബന്ധിതമാക്കിയിരുന്നു. ആറ് മാസത്തിനുള്ളിൽ രാജ്യത്ത് വരാതെ തന്നെ റസിഡൻസ് പെർമിറ്റുകൾ പുതുക്കുന്നതും അതുപോലെ അവർ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ അവരുടെ താമസസ്ഥലം പുതുക്കുന്നതും ഉൾപ്പെടെയുള്ള ഇളവുകൾ അങ്ങനെയാണ് നൽകിയത്. ഈ മാസാവസാനത്തോടെ ഈ പ്രത്യേകാവകാശങ്ങളെല്ലാം അവസാനിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News