സ്ത്രീകളോടുള്ള വിവേചനം; കുവൈത്തിനെതിരെ വിമർശനവുമായി റിപ്പോർട്ട്

  • 16/01/2023

കുവൈത്ത് സിറ്റി: ആവിഷ്‌കാര സ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുകൂടൽ, സ്ത്രീ ശാക്തീകരണം എന്നിങ്ങനെയുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുവൈത്തിനെതിരെ  രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് ഹ്യൂമൻ റൈറ്റ്‌സ് വാച്ച്. ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള 2023 ലെ വാർഷിക റിപ്പോർട്ടിൽ കുവൈത്തി സ്ത്രീകളുടെ അവകാശങ്ങൾ കൂടുതൽ പരിമിതപ്പെടുന്ന സാഹചര്യമാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സമാധാനപരമായ കൂടിച്ചേരലിന്റെയും തുടർച്ചയായ നിയന്ത്രണങ്ങളെയും ആക്ടിവിസ്റ്റുകളുടെയും മറ്റുള്ളവരുടെയും വിചാരണ, പീനൽ കോഡ്, ദേശീയ സുരക്ഷാ നിയമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ റിപ്പോർട്ടിൽ കുവൈത്തിനെതിരെ വിമർശനമുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News