കുവൈത്തിലെ വൈദ്യുതി, മന്ത്രാലയ, ആരോ​ഗ്യ സേവന ചാർജുകൾ വർധിപ്പിക്കുന്നു

  • 16/01/2023

കുവൈത്ത് സിറ്റി: വൈദ്യുതി നിരക്ക് 50 ശതമാനം വർധിപ്പിക്കാനായി വൈദ്യുത മന്ത്രാലയം ആലോചിക്കുന്നു. ഉൽപ്പാദനച്ചെലവ് വളരെ കൂടുതലായതിനാലും രാജ്യത്തിന്റെ ബജറ്റ് ഭൂരിഭാഗവും ഉപയോ​ഗിക്കേണ്ടി വരുന്നതിനാലും ചാർജ് വർദ്ധനവ് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആശുപത്രികളിലെ എക്‌സ് റേ, ചില മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയ മെഡിക്കൽ ടെസ്റ്റുകളുടെ നിരക്കുകളും ഓപ്പറേഷൻ നിരക്കുകളും സ്വകാര്യ മുറികളുടെ വാടകയും ഉയർത്താൻ ആരോഗ്യ മന്ത്രാലയവും പദ്ധതിയിടുന്നുണ്ട്. 

ഗൈനക്കോളജിക്കൽ സേവനങ്ങളുടെ ചാർജുകൾ ഉയർത്തുന്നത് അടക്കമുള്ള കാര്യങ്ങൾക്കും ഇനി അന്തിമ അനുമതി ലഭിച്ചാൽ മതിയാകും. വിവിധ സേവനങ്ങൾക്കുള്ള കുവൈത്തിലെ നിലവിലെ താരിഫ് ഓഫർ ചെയ്യുന്ന സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. മാത്രമല്ല അവ മേഖലയിലെ രാജ്യങ്ങളിൽ നിലവിലുള്ള താരിഫുകളേക്കാൾ വളരെ കുറവുമാണ്. ഡ്രൈവിംഗ് ലൈസൻസ്, ട്രാഫിക് നിയമലംഘനങ്ങൾ, റെസിഡൻസി, വിവിധ വകുപ്പുകളുടെ  മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരക്കുകളും ആഭ്യന്തര മന്ത്രാലയം ഉയർത്തുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News