കുവൈത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം

  • 17/01/2023

കുവൈറ്റ് സിറ്റി : ഇന്ന് തണുപ്പും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും നിലനിൽക്കുമെന്നും തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 12-45 കിലോമീറ്റർ വേഗതയിൽ  വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറുമെന്നും,  ഇടവിട്ടുള്ള മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു

രാത്രിയിൽ കാലാവസ്ഥ തണുപ്പുള്ളതായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയോടുകൂടിയ 08-35 കി.മീ/മണിക്കൂർ വേഗതയിൽ നേരിയതോ മിതമായ വടക്കുപടിഞ്ഞാറൻ കാറ്റുള്ളതോ ആയിരിക്കുമെന്നും  സൂചിപ്പിച്ചു. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ 15 ഡിഗ്രി സെൽഷ്യസായിരിക്കും കൂടിയ താപനിലയെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.

രാജ്യത്തെ കാലാവസ്ഥാ വ്യതിയാനവും ചില പ്രദേശങ്ങളിൽ മഴയുടെ സാധ്യതയും കണക്കിലെടുത്ത് പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. ഏതെങ്കിലും മാനുഷിക സഹായത്തിനായി അടിയന്തര ഫോൺ നമ്പറായ "112"-ലേക്ക് വിളിക്കാൻ മടിക്കരുതെന്ന്  മന്ത്രാലയം ഒരു പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News