ഷുവൈഖിലെ ​ഗ്യാരേജിൽ തീപിടിത്തം; തൊഴിലാളികൾക്ക് പരിക്ക്

  • 17/01/2023

കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻ‍ഡസ്ട്രിയൽ പ്രദേശത്തെ ​ഗ്യാരേജിൽ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരം തീപിടിത്തം ഉണ്ടായതായി സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ വിവരം ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ ഷുഹാഹ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം ഉടൻ അൽ ബലാ​ഗിലെ സൈറ്റിലേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡ്രെഡ്ജറുകളിലൊന്നിലാണ് തീപിടുത്തമുണ്ടായതെന്ന് കണ്ടെത്തുകയും അ​ഗ്നിശമന സേന തീ അണയ്ക്കുകയും ചെയ്തു. പരിക്കേറ്റ നാല് തൊഴിലാളികളെ മെഡിക്കൽ എമർജൻസിയിലേക്ക് മാറ്റുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News