ഇന്ന് ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെടും, മഴയുടെ സാധ്യത കുറയും; കുവൈത്ത് കാലാവസ്ഥാ വകുപ്പ്

  • 17/01/2023

കുവൈറ്റ് സിറ്റി : മേഘങ്ങൾ കുറയുകയും മഴയ്ക്ക് സാധ്യത കുറയുകയും ചെയ്യുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുവൈറ്റ് എയർപോർട്ടിൽ 29 മില്ലീമീറ്ററും വഫ്രയിൽ 44 മില്ലീമീറ്ററും അൽ-അഹമ്മദിയിൽ 27 മില്ലീമീറ്ററും അൽ-അബ്രാഖിൽ 21 മില്ലീമീറ്ററും കുവൈറ്റ് സിറ്റിയിൽ 29 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. വരും മണിക്കൂറുകളിൽ ഈ അളവ് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News