ഷുവൈഖ് തുറമുഖത്തേക്കുള്ള അൽ ഗസാലി റോഡ് പത്ത് ദിവസത്തേക്ക് അടച്ചിടും

  • 17/01/2023

കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്തേക്കുള്ള അൽ ഗസാലി റോഡ് പത്ത് ദിവസത്തേക്ക് അടച്ചിടുന്നതായി റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. പൊതു ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ഏകോപനത്തോടെയാണ് അടച്ചുപൂട്ടൽ. ഈ മാസം 26വരെയാണ് റോഡ് അടച്ചിടുന്നത്. അടച്ചുപൂട്ടാനുള്ള കാരണം എന്താണെന്ന് അതോറിറ്റിയുടെ പ്രസ്താവനയിൽ വിശദീകരിച്ചിട്ടില്ല. എന്നാൽ അറ്റകുറ്റപ്പണികളുടെ ഭാ​ഗമായാണ് അടച്ചുപൂട്ടലെന്ന് റിപ്പോർട്ടുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News