പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പുമായി കുവൈത്ത് ഫിസിയോതെറാപ്പി അസോസിയേഷൻ

  • 17/01/2023

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി കുവൈത്ത് ഫിസിയോതെറാപ്പി അസോസിയേഷൻ (കെപിഎ). മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചികിത്സാ രീതികൾ പ്രോത്സാഹിപ്പിക്കുന്ന ചില ആരോഗ്യ സ്ഥാപനങ്ങൾ പ്രധാനമായും വൈദ്യശാസ്ത്രപരമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിട്ടില്ലാത്തതാണെന്നാണ് മുന്നറിയിപ്പ്. കൂടാതെ ഫിസിയോതെറാപ്പി മേഖലയിലെ അന്താരാഷ്ട്ര അംഗീകാരമുള്ള ചികിത്സാ രീതികളുമായി ഇവയ്ക്ക് ബന്ധവുമില്ല.

ഫിസിയോതെറാപ്പിക്ക് സമാനമായ സേവനങ്ങൾ നൽകാൻ ഈ കേന്ദ്രങ്ങളെ അനുവദിക്കുന്നത് ഈ മേഖലയ്ക്ക് തന്നെ അപമാനമാണെന്ന് അസോസിയേഷൻ ഊന്നിപ്പറഞ്ഞു. പ്രാദേശികമായി പ്രൊഫഷന്റെ വിശ്വാസീയതയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാനും സാധ്യതയുണ്ട്. ഈ സ്ഥാപനങ്ങളും അവർ ഉപയോഗിക്കുന്ന ചികിത്സാ രീതികൾ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അസോസിയേഷൻ ആരോഗ്യ മന്ത്രാലയത്തോടും വാണിജ്യ മന്ത്രാലയത്തോടും അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News