സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് കുവൈത്തിനെ അഭിനന്ദിച്ച് നാറ്റോ

  • 17/01/2023

കുവൈത്ത് സിറ്റി: മേഖലയിലെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിൽ കുവൈത്തിന്റെ പങ്കിനും പരിശ്രമത്തിനും നാറ്റോയുടെ അഭിനന്ദനം. നാറ്റോയ്ക്ക് കുവൈത്ത് നൽകുന്ന എല്ലാ പിന്തുണയ്ക്കും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് നന്ദി അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ കുവൈത്ത് അംബാസഡർ നവാഫ് അൽ എനെസി നാറ്റോയ്ക്ക് കുവൈത്ത് സ്റ്റേറ്റ് അംബാസഡർ എക്‌സ്‌ട്രാഓർഡിനറി ആൻഡ് പ്ലിനിപൊട്ടൻഷ്യറി എന്ന പദവി സമർപ്പിച്ചു.

ഇസ്താംബുൾ കോർപ്പറേഷൻ ഇനിഷ്യേറ്റീവിന്റെ രാജ്യങ്ങൾക്കായി നാറ്റോ റീജിയണൽ സെന്റർ ആതിഥേയത്വം വഹിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കുവൈത്തിന്റെ ശ്രമങ്ങൾ നാറ്റോ മേധാവി അനുസ്മരിച്ചു. കുവൈത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ആശംസകളും വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അൽ ജാബർ അൽ സബാഹിന്റെ ആശംസകളും നാറ്റോ മേധാവി സ്റ്റോൾട്ടൻബർഗിനെ അൽ എനിസി അറിയിക്കുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News