യൂറോഫൈറ്റർ ഇടപാട് കേസ്; കുവൈറ്റ് മുൻ പ്രതിരോധ മന്ത്രിയെ കോടതി വെറുതെവിട്ടു

  • 18/01/2023

കുവൈത്ത് സിറ്റി: യൂറോഫൈറ്റർ വിമാന ഇടപാടുമായി ബന്ധപ്പെട്ട് നഷ്ടം വരുത്തിയതിനും പൊതു പണം അനാവശ്യമായി വിനിയോ​ഗിച്ചതുമായ കേസിൽ മുൻ പ്രതിരോധ മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറയെ കൗൺസിലർ നാസർ അൽ ഹൈദിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ കോടതി വെറുതെ വിട്ടു. കേസിലെ ബാക്കിയുള്ള പ്രതികളെയും ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിമാരുടെ കോടതിയിലെ പെർമനന്റ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റി അൽ ജാറയെയും ഇടപാടിന് ഉത്തരവാദികളായ നാല് മുൻ ഉദ്യോഗസ്ഥരെയും കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ കമ്മിറ്റി ചുമത്തിയ കുറ്റങ്ങൾ അവർ നിഷേധിച്ചു. മന്ത്രിമാരുടെ കോടതിയുടെ വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതി ഓഫ് കാസേഷൻ മുമ്പാകെ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News