കുവൈത്തിലെ '20 ശതമാനം കാൻസർ കേസുകളും റിപ്പോർട്ട് ചെയ്യുന്നത് യുവാക്കളിൽ'

  • 18/01/2023

കുവൈത്ത് സിറ്റി: ദേശീയ അർബുദ ബോധവൽക്കരണ ക്യാമ്പയിനും തൈറോയ്ഡ് കാൻസർ ബോധവൽക്കരണ ക്യാമ്പയിനും യുവജന കാൻസർ ബോധവൽക്കരണ ക്യാമ്പയിനും ആരംഭിച്ചു. തൈറോയ്ഡ് കാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് കാൻ ക്യാമ്പയിൻ നടത്തുന്ന ശ്രമങ്ങളെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലേഹ് അഭിനന്ദിച്ചു. തൈറോയ്ഡ് കാൻസർ ഉൾപ്പെടെയുള്ള തൈറോയ്ഡ് രോഗങ്ങൾ നേരത്തേ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

തൈറോയ്ഡ് കാൻസർ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നത് 90 ശതമാനം വരെ ഉയർന്ന രോഗശമന നിരക്ക് കൈവരിക്കാൻ സഹായിക്കും.  യുവജന കാൻസർ ബോധവൽക്കരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട് അവരുടെ അവബോധം വളരെ പ്രധാനമാണ്. കാരണം യുവാക്കൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും കാൻസർ രോഗങ്ങൾ ബാധിക്കപ്പെടുന്നുണ്ട്. 20 ശതമാനം കാൻസർ കേസുകളും യുവാക്കളിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News