ദുർമന്ത്രവാദങ്ങൾക്കായി ഉപയോ​ഗിക്കുന്ന സാമഗ്രികൾ പിടികൂടി കുവൈറ്റ് കസ്റ്റംസ്

  • 18/01/2023

കുവൈത്ത് സിറ്റി: ദുർമന്ത്രവാദങ്ങൾക്കായി ഉപയോ​ഗിക്കുന്ന സാമഗ്രികൾ നശിപ്പിപ്പിച്ച് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് കസ്റ്റംസും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ചേർന്ന് മാന്ത്രിക, മന്ത്രവാദ സാമഗ്രികൾ നശിപ്പിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ സംഘം പരിശോധനയിൽ കണ്ടെത്തിയ 90ഓളം വസ്തുക്കളാണ് നശിപ്പിച്ചത്. മന്ത്രവാദവുമായി ബന്ധപ്പെട്ട നിരവധി സാധനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കാൻ അടുത്ത കാലത്ത് കമ്മിറ്റിക്ക് സാധിച്ചിരുന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് കമ്മിറ്റിയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News